തിരുവനന്തപുരം: മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ച കത്ത് വ്യാജ മെന്ന് ആര്യാ രാജേന്ദ്രന്‍. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്നും മേയര്‍ അറിയിച്ചു. ‘നഗരസഭയേയും മേയറേയും ഇകഴ്ത്തി കാട്ടാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നതതെന്നും ഇത്തരം ശ്രമങ്ങള്‍ നേരത്തേയും ഉണ്ടായിരുന്നുവെന്നും ആക്ഷേപം ശ്രദ്ധ യില്‍പ്പെട്ടതോടെഈ തസ്തികകളിലേക്കുള്ള നിയമനം റദ്ദാക്കാനും തുടര്‍ന്ന് എംപ്ലോയ്‌മെന്റ് വഴി നിയമനം നടത്താനും നഗരസഭ തീരു മാനിച്ചു.’ എന്നും പത്രക്കുറിപ്പിലൂടെ മേയര്‍ വ്യക്തമാക്കുന്നു
പുറത്ത് വന്ന കത്ത് വിവാദമായതോടെ ഇത് സംബന്ധിച്ച് തനിക്ക് അറിയില്ലെന്ന് മേയര്‍ അറിയിച്ചിരുന്നു. കത്തിനെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും പ്രതികരിച്ചത്. അങ്ങനെയൊരു കത്ത് തന്റെ കയ്യില്‍ കിട്ടിയിട്ടില്ല. ഇങ്ങനെയൊരു കത്ത് എഴുതാന്‍ പാടില്ലെന്നും കത്തിന്റെ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കുന്നു