മഴയായി മലരായി – സമദ് പ്രിയദർശിനി ഈണം പകർന്ന സീബ്രയിലെ ഗാനം ഹിറ്റാകുന്നു

231

തിരുവനന്തപുരം വള്ളക്കടവ് സ്വദേശി സമദ് പ്രിയദർശിനി ഈണം പകർന്ന സീബ്രയിലെ മഴയായി മലരായി എന്ന ഗാനം ഹിറ്റാകുന്നു.ഫ്യൂച്ചർ ഫിലിം ഹൗസിന്റെ ബാനറിൽ രാജേഷ് ചന്ദ്ര രചനയും സംവിധാനവും നിർവഹിച്ച സീബ്ര എന്ന സിനിമയിലെ ഗാനം ഇന്ന് യൂട്യൂബിലൂടെ റിലീസ് ചെയ്തു. മധു ബാലകൃഷ്ണൻ ആണ് ആലപിച്ചിരി ക്കുന്നത്. മില്ലേനിയും ഓഡിയോസാണ് ഈ ഗാനം റിലീസ് ചെയ്തത് . ഗായകൻ യേശുദാസിന്റെ തരംഗിണി അക്കാദമിയിൽ ഗാനഭൂഷണം കഴിഞ്ഞയാളാണ് സമദ്.

NO COMMENTS

LEAVE A REPLY