സഹകരണ വകുപ്പിനു കീഴിൽ സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾ ടൈം) ബാച്ചിൽ ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് ഓഗസ്റ്റ് 30ന് രാവിലെ 10 മുതൽ 12.00 വരെ ഓൺലൈൻ ഇന്റർവ്യൂ നടത്തുന്നു.
ഡിഗ്രിക്ക് 50 ശതമാനം മാർക്കും, സി-മാറ്റ് (CMAT) / കെ-മാറ്റ് (K-MAT)/ ക്യാറ്റ് (CAT) നേടിയിട്ടുളളവർക്കും ഓഗസ്റ്റിലെ രണ്ടാം ഘട്ട കെ-മാറ്റ് പരീക്ഷ എഴുതുന്ന വർക്കും പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണമുണ്ട്. എസ്.സി./എസ്.റ്റി/ഫിഷറീസ് വിഭാഗങ്ങൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. ഡിഗ്രി അവസാന വർഷക്കാർക്കും നിബന്ധനകൾക്ക് വിധേയമായി ഇന്റർവ്യൂവിൽ പങ്കെടുക്കാം.
ഇന്റർവ്യൂ അറ്റൻഡ് ചെയ്യേണ്ട ലിങ്ക്: https://meet.google.com/ubm-gunu-feo. കൂടുതൽ വിവരങ്ങൾക്ക്: 8547618290/ 9446335303, www.kicma.ac.in.