തിരുവനന്തപുരം: സംസ്ഥാനത്തെ എംബിബിഎസ് പരീക്ഷാ ഹാളുകളില്‍ ഇനി മുതല്‍ വാച്ചും വെള്ളക്കുപ്പിയും ഉപയോഗിക്കുന്നതിന് വിലക്ക്. ആരോഗ്യ സര്‍വകലാശാലയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സര്‍വകലാശാലയ്ക്ക് കീഴിലുള്ള അഞ്ച് കോളജുകളില്‍ കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
വിദ്യാര്‍ഥികള്‍ക്ക് സമയം അറിയാനായി എല്ലാ ഹാളുകളിലും ക്ലോക്ക് വെക്കാന്‍ കോളജുകള്‍ക്ക് നിര്‍ദേശം നല്കി. സാധാരണ ബോള്‍ പോയിന്റ് പേന ഉപയോഗിച്ച് മാത്രമേ ഇനി വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുകയുള്ളു. വലുപ്പമുള്ള മാല, വള, മോതിരം തുടങ്ങിയ അഭരണങ്ങള്‍ ധരിച്ച് പരീക്ഷ ഹാളുകളില്‍ എത്തരുതെന്നും നിര്‍ദേശമുണ്ട്.