കാസർഗോഡ്: എം.സി.കമറുദ്ദീന് എംഎല്‍എയെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെ എംഎൽഎയുടെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡി അവസാനിച്ചിരുന്നു.
പ്രമേഹം ഉയര്‍ന്നതിനെ തുടര്‍ന്ന് കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ദിവസം എംഎൽഎയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇസിജി വ്യതിയാനമടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും ചൂണ്ടിക്കാട്ടി എംഎൽഎ നൽകിയ അപേക്ഷ പരിഗണിച്ചാണ് മജിസ്ട്രേറ്റ് കോടതി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റാൻ അനുവദിച്ചത്.