കോഴിക്കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ എം.സി കമറുദ്ദീൻ എംഎൽഎ രാജിവയ്ക്കേണ്ട കാര്യമില്ലെന്നും
ബിസിനസ് പൊളിഞ്ഞതിന് അറസ്റ്റ് ചെയ്യുന്നത് അന്യായമാണെന്നും സർക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും മുസ്ലിം ലീഗ് നേതാക്കൾ അറിയിച്ചു. അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ കളികളാണെന്നും ലീഗ് ഉന്നതാധികാര സമിതിക്ക് ശേഷം മാധ്യമങ്ങളോട് നേതാക്കൾ പറഞ്ഞു.
കമറുദ്ദീന്റെ അറസ്റ്റ് അന്യായമാണെന്നും കേസിൽ സമഗ്രമായ അന്വേഷണം ഇതുവരെ നടന്നിട്ടില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.