ന്യൂഡല്‍ഹി : മീ ടൂ ക്യാമ്പയിനില്‍ കുടുങ്ങി കേന്ദ്രമന്ത്രി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്‌ബറിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി മുതിര്‍ന്ന മാധ്യപ്രവര്‍ത്തക രംഗത്തെത്തിയതോടെ സ്ത്രീ സുരക്ഷയെപ്പറ്റി വാനോളം പ്രസംഗിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വെട്ടിലായി. 1977ല്‍ നടന്ന ഒരുസംഭവമാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക തന്‍റെ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. മുംബൈയിലെ ഹോട്ടല്‍ മുറിയില്‍ അഭിമുഖത്തിനായി തന്നെ രാത്രി 7 മണിക്ക് വിളിച്ചുവരുത്തിയ അക്‌ബര്‍ മോശം രീതിയില്‍ പെരുമാറിയെന്നാണ് മാധ്യമപ്രവര്‍ത്തക ആരോപിച്ചത്. പ്രിയ രമണിക്ക് അന്ന് 23 വയസും, അക്‌ബറിന് 43 വയസുമായിരുന്നു. ഇക്കാര്യം താന്‍ 2017 ല്‍ വോഗ് മാസികയിലെ ലേഖനത്തില്‍ താന്‍ വെളിപ്പെടുത്തിയിരുന്നതായും പ്രിയ പറയുന്നു.ഹോളിവുഡിലെ കുപ്രസിദ്ധമായ ഹാര്‍വെ വെയ്ന്‍സ്റ്റീന്‍ സംഭവത്തോടെയായിരുന്നു പ്രിയ വോഗില്‍ ഇക്കാര്യം കുറിച്ചത്. അന്ന് അക്‌ബറിന്റെ പേര് പറയാതെയായിരുന്നു പരാമര്‍ശം. മറ്റുപല സ്ത്രീകള്‍ക്കും ഇതുപോലെ ദുരനുഭവങ്ങല്‍ ഉണ്ടായിട്ടുണ്ടെന്നും പ്രിയ ട്വീറ്റ് ചെയ്തു.