ഗാന്ധിമിത്രഭവനില്‍ മേധാ പട്കറിന് സ്വീകരണം

267

തിരുവനന്തപുരം:ഗാന്ധി ജയന്തി ദിനത്തില്‍ കന്യാകുമാരിയില്‍ നിന്നും പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ നയിക്കുന്ന നാശമുക്ത ഭാരത് യാത്രയ്ക്ക് ചെങ്കല്‍ ഗാന്ധിതീര്‍ത്ഥക്കരയിലെ ഗാന്ധിമിത്രഭവനില്‍ ഓക്ടോബര്‍ 2 ന് രാവിലെ 11.30ന് സ്വീകരണം നല്‍കും.കന്യാകുമാരിയില്‍ നിന്നും തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കുന്ന നാശമുക്ത ഭാരത് യാത്ര ഗാന്ധിമിത്ര ഭവനിലെ സ്വീകരണത്തിന് ശേഷം മൂന്ന് മണിക്ക് ഗാന്ധിസ്മാരകനിധിലെയും, 3.30ന് ഗാന്ധിപാര്‍ക്കിലെയും പരിപാടിക്ക് കഴിഞ്ഞ് ഒക്ടോബര്‍ മൂന്നിന് തൃശൂരും പാലക്കാടും ജില്ലയില്‍ പര്യടനം നടത്തും. തുടര്‍ന്ന് യാത്ര തമിഴ്‌നാട്ടില്‍ പ്രവേശിക്കും. ഗാന്ധിമിത്രഭവനില്‍ എത്തുന്ന മേധാ പട്കര്‍ കര്‍ഷകക്കൂട്ടായ്മ,അമ്മമാരുടെ കൂട്ടായ്മ, വിദ്യാര്‍ത്ഥികൂട്ടായ്മ, യുവജനകൂട്ടായ്മ തുടങ്ങിയ കര്‍മ്മപദ്ധതികള്‍ക്ക് തുടക്കം കുറിക്കുമെന്ന് നാശമുക്ത് ഭാരത് ആന്തോളന്‍ കേരളഘടകം കണ്‍വീനര്‍ സനില്‍ കുളത്തിങ്കല്‍ പറഞ്ഞു.
കേരള ഗാന്ധിമിത്രമണ്ഡലം കേരള മദ്യനിരോധനസമിതി,ഫ്രാന്‍, ആശ്രയ, കേരള പരിസ്ഥിതിസമിതി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ചെങ്കല്‍ ഗാന്ധിമിത്രഭവനിലെ സ്വീകരണത്തിന് നേതൃത്വം നല്‍കുന്നതെന്നും സനില്‍ കുളത്തിങ്കല്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY