മീഡിയ അക്കാദമി ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്‌സ്- സ്പോട്ട് അഡ്മിഷൻ മാർച്ച് 20-ന്

42

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി തിരുവനന്തപുരം സെന്ററിൽ നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്‌സ് 11-ാം ബാച്ചിൽ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ മാർച്ച് -20-ന് നടക്കും. തിയറി യും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. സർക്കാർ അംഗീ കാരമുള്ള കോഴ്സിന് 25,000/- രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അക്കാദമിയുടെ തിരുവനന്തപുരം ശാസ്തമംഗലത്തുള്ള സബ്സെന്ററിൽ രാവിലെ 10-ന് എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: തിരുവനന്തപുരം സെന്റർ- 9447225524, 0471-2726275.

NO COMMENTS

LEAVE A REPLY