മം​ഗ​ളു​രു​വി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​കർ പോ​ലീ​സ്ക​സ്റ്റ​ഡി​യി​ൽ

149

മം​ഗ​ളു​രു: മം​ഗ​ളു​രു​വി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തിൽ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ്ക​സ്റ്റ​ഡി​യി​ലെ​ടു​ക്കുകയും വാ​ര്‍​ത്ത റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​ല്‍​നി​ന്നു ത​ട​യു​ക​യും ചെ​യ്തു . മാ​ധ്യ​മ സം​ഘ​ത്തി​ല്‍​നി​ന്നു കാ​മ​റ അ​ട​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

മം​ഗ​ലാ​പു​ര​ത്തു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന വെ​ന്‍​ലോ​ക്ക് ആ​ശു​പ​ത്രി​ക്കു സ​മീ​പം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​തെ​ന്നാ​ണു വി​വ​രം. മം​ഗ​ളൂ​രു​വി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ ര​ണ്ടു പേ​രെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മം​ഗ​ളൂ​രൂ ക​മ്മീ​ഷ​ണ​റേ​റ്റ് പ​രി​ധി​യി​ല്‍ മു​ഴു​വ​ന്‍ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

NO COMMENTS