സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായി ഇന്നലെ – ഇന്ന് – നാളെ എന്ന വിഷയത്തിൽ മാധ്യമ സെമിനാര്‍

184

കാസറകോട് : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായി ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ നവംബർ 23 ന് മാധ്യമ സെമിനാര്‍ നടത്താന്‍ മീഡിയ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. സെമിനാര്‍ കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ രാവിലെ 10 മണിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.ഉദ്ഘാടനം ചെയ്യും. 24 ന് കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തില്‍ മെഗാഷോ നടത്താനും യോഗം തീരുമാനിച്ചു.

മീഡിയ പാസിനുള്ള അപേക്ഷ 15 നകം കാസര്‍കോട് പ്രസ് ക്ലബിലോ കാഞ്ഞങ്ങാട് പ്രസ് ഫോറത്തിലോ എത്തി ക്കണം.സ്റ്റാളിനുള്ള അപേക്ഷയും ഈ തീയതിക്കുള്ളില്‍ ലഭ്യമാകണം. എല്ലാ വേദികയിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കും.ചെയര്‍മാന്‍ മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, കണ്‍വീനര്‍ എന്‍.സദാശിവര്‍, വൈസ് ചെയര്‍മാന്‍മാരായ ഇ.വി.ജയകൃഷ്ണന്‍, ടി.കെ.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

കലോത്സവത്തിലെ മറ്റൊരു ഉപസമിതിയായ ദൃശ്യവിസ്മയ കമ്മിറ്റി, കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറം എന്നിയി കൈ കോര്‍ത്താണ് മെഗാഷോ നടത്തുന്നത്.മുന്‍ കലോത്സവ താരങ്ങളെ പങ്കെടുപ്പിച്ചുള്ള ഷോ മൂന്നര മണിക്കൂറിലേറെ നീളും.

NO COMMENTS