മെഡിക്കല്‍ പ്രവേശനത്തിനുള്ള സ്പോട് അഡ്‌മിഷന്‍ ഇന്നും നാളെയുമായി നടക്കും

154

തിരുവനന്തപുരം : പ്രളയത്തെ തുടര്‍ന്ന് മാറ്റിവെച്ച എംബിബിഎസ്- ബിഡിഎസ് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഇന്നും നാളെയുമായി നടക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഓഡിറ്റോറിയത്തില്‍ രാവിലെ മുതലാണ് പ്രവേശനം. എംബിബിഎസിന് 715 സീറ്റുകളും ബിഡിഎസിന് 599 ഉം സീറ്റുകളാണ് ബാക്കിയുള്ളത്. ഇതുവരെ എണ്ണായിരത്തോളം വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

NO COMMENTS