നേത്ര പരിശോധനയും ജീവിതശൈലി രോഗനിര്‍ണ്ണയ ക്യാമ്പും നടത്തി

119

കാസർകോട് : മൊഗ്രാല്പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം കുന്നില്‍ യങ്ങ് ചാലച്ചേഴ്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെ കുന്നില്‍ മദ്രസയില്‍ നേത്ര പരിശോധനയും ജീവിതശൈലി രോഗ നിര്‍ണ്ണയ ക്യാമ്പും നടത്തി. ക്യാമ്പ് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വ:സമീറ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി. അഷറഫ് അധ്യക്ഷത വഹിച്ചു.

ജില്ലാ ആശുപത്രി നേത്രരോഗ വിദഗ്ദ ഡോ. അപര്‍ണ്ണ മുഖ്യപ്രഭാഷണം നടത്തി. മാഹിന്‍ കുന്നില്‍, ഒപ്‌ടോമെട്രിസ്റ്റു മാരായ കെ.എസ് ശശികല, എസ്.സിന്ധു, ജെ പി.എച്ച് എന്‍ രാജി, ക്ലബ്ബ് പ്രവര്‍ത്തരായ സീതു കസബ്, പി.എച്ച് റഫീക്ക്, മുഹമ്മദ് കുന്നില്‍, ശരത്ത്, റിസാന്‍, കെ ബി ഇര്‍ഷാദ്, ആരിഫ്, കെ ബി അഷ്‌റഫ്, പള്ളു, ആശ പ്രവര്‍ത്തകരായ ആരിഫ, മിസിരിയ, ഫൗസിയ എന്നിവര്‍ സംബന്ധിച്ചു. ഇ.കെ. സിദ്ധീഖ് സ്വാഗതവും ഹംസുമേനത്ത് നന്ദിയും പറഞ്ഞു.

NO COMMENTS