തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും സമീപ ജില്ലകളില്‍ നിന്നും മെഡിക്കല്‍ കോളജ്, ആര്.സി.സി, ശ്രീചിത്ര, എസ്.എ.ടി തുടങ്ങിയ ആശുപത്രികളിലേക്കുള്ളവര്ക്ക് അതിരാവിലെ തന്നെ നേരിട്ടെത്താൻ കെ.എസ്.ആര്.ടി.സി സർവീസുകൾ ഏര്‍പ്പെടുത്തുന്നു.
സര്‍വിസ് നടത്തുന്ന റൂട്ടുകള്‍
1. നെടുമങ്ങാട് – വേങ്കോട് – വട്ടപ്പാറ- മെഡിക്കല്‍ കോളജ് – കണ്ണമ്മൂല – കിഴക്കേകോട്ട
2. വിതുര -നെടുമങ്ങാട് -പേരൂര്‍ക്കട – പട്ടം -മെഡിക്കല്‍ കോളജ്
3. നെടുമങ്ങാട്-പേരൂര്‍ക്കട-പട്ടം-മെഡിക്കല്‍ കോളജ്-കണ്ണമ്മൂല- തിരുവനന്തപുരം
4. കുളത്തൂപ്പുഴ-നെടുമങ്ങാട് -പേരൂര്‍ക്കട – പട്ടം -മെഡിക്കല്‍ കോളജ്.
5. കുളത്തൂപ്പുഴ-മടത്തറ-ചിതറ – കടയ്ക്കല്‍ – നിലമേല്‍- കിളിമാനൂര്‍- വെമ്ബായം- കേശവദാസപുരം- മെഡി
ക്കല്‍ കോളജ്- തിരുവനന്തപുരം.
6. പാലോട് – കല്ലറ-കാരേറ്റ് – വെമ്ബായം – മെഡിക്കല്‍ കോളജ്- തിരുവനന്തപുരം.
7. ആര്യനാട്- വെള്ളനാട് -പേയാട് – പൂജപ്പുര – ബേക്കറി -പാളയം- പട്ടം-മെഡിക്കല്‍ കോളജ്
8. വെള്ളനാട്- അരുവിക്കര- വട്ടിയൂര്‍ക്കാവ് – വെള്ളയമ്ബലം – പട്ടം-മെഡിക്കല്‍ കോളജ്
9. വെള്ളറട – ചെമ്ബൂര്- കാട്ടാക്കട -ബേക്കറി -പാളയം -പട്ടം -മെഡിക്കല്‍ കോളജ്
10. കാട്ടാക്കട – പോങ്ങമ്മൂട് – ഊരൂട്ടമ്ബലം – പ്രാവച്ചമ്ബലം – തിരുവനന്തപുരം -കണ്ണമ്മൂല- മെഡിക്കല്‍ കോ
ളജ്.
11. വെള്ളറട – ധനുവച്ചപുരം – നെയ്യാറ്റിന്‍കര -തിരുവനന്തപുരം -കണ്ണമ്മൂല- മെഡിക്കല്‍ കോളജ്.
12. പാറശ്ശാല-ഊരമ്ബ് – പൂവ്വാര്‍ – വിഴിഞ്ഞം – കിഴക്കേകോട്ട -കണ്ണമ്മൂല- മെഡിക്കല്‍ കോളജ്.
13. പൂവ്വാര്‍ – വിഴിഞ്ഞം – കിഴക്കേകോട്ട- -പട്ടം -മെഡിക്കല്‍ കോളജ്.
14.പൂവ്വാര്‍ – കാഞ്ഞിരംകുളം – ബാലരാമപുരം -തിരുവനന്തപുരം-പട്ടം -മെഡിക്കല്‍ കോളജ്.
15.വിഴിഞ്ഞം – പള്ളിച്ചല്‍ -തിരുവനന്തപുരം-പട്ടം -മെഡിക്കല്‍ കോളജ്
16.നെയ്യാറ്റിന്‍കര – ബാലരാമപുരം-തിരുവനന്തപുരം -പട്ടം -മെഡിക്കല്‍ കോളജ്.
17. കിളിമാനൂര്‍ – കാരേറ്റ് – വെഞ്ഞാറമൂട് – വെമ്ബായം – കേശവദാസപുരം – കിഴക്കേകോട്ട.
18. വെഞ്ഞാറമൂട് -പോത്തന്‍കോട്-ചെമ്ബഴന്തി – ശ്രീകാര്യം -മെഡിക്കല്‍കോളജ്-കണ്ണമ്മൂല-കിഴക്കേകോട്ട.
19. ആറ്റിങ്ങല്‍ – ചിറയിന്‍കീഴ് – മുരുക്കുംപുഴ – കണിയാപുരം- കാര്യവട്ടം -മെഡിക്കല്‍കോളജ് -പട്ടം -തിരുവ
നന്തപുരം.
20. കണിയാപുരം – പെരുമാതുറ പുത്തന്‍തോപ്പ് – ആള്‍സെയിന്റ്സ് കോളജ്-പള്ളിമുക്ക്-കണ്ണമ്മൂല-മെഡിക്കല്‍
കോളജ്.
21. ആറ്റിങ്ങല്‍- കഴക്കൂട്ടം – ബൈപാസ് – കിംസ് – ആനയറ -പേട്ട – ജനറല്‍ ഹോസ്പിറ്റല്‍ – കിഴക്കേകോട്ട
സര്‍വേയുടെ അടിസ്ഥാനത്തില്‍ 21 ഷെഡ്യൂളുകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ നടത്തുന്നത്. ഒരു മാസത്തെ പരീക്ഷണ സര്‍വിസിനു ശേഷം വേണമെങ്കില്‍ സര്‍വിസുകളിലും സമയ ക്രമത്തിലും തുടര്‍ മാറ്റം വരുത്തുമെന്ന് സി.എം.ഡി ബിജു പ്രഭാകര്‍ അറിയിച്ചു.
ജനുവരി 27 മുതല്‍ രാവിലെയും വൈകീട്ടുമാണ് സര്‍വിസുകള്‍. തിരുവനന്തപുരം നഗരത്തിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് കെ.എസ്.ആര്.ടി.സി പുതിയ സര്‍വിസുകള്‍ ആരംഭിക്കുന്നത്. ആശുപത്രി ജീവനക്കാരുടെയും പൊതുജനങ്ങളുടെയും ഇടയില്‍ കൊച്ചിന് യൂണിവേഴ്സിറ്റിയുടെ സ്കൂള്‍ ഓഫ് മാനേജ്മെന്റ് സര്‍വേ നടത്തിയതിൻറെ അടിസ്ഥാനത്തിലാണ് പുതിയ യാത്രാസൗകര്യം.
വിവിധ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ക്കും മറ്റ് പൊതുജനങ്ങള്‍ക്കും എത്തിച്ചേരുന്നതിന് സൗകര്യപ്രദമായ സമയത്തും റൂട്ടുകളിലുമാണ് സര്‍വിസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പാറശ്ശാല, നെയ്യാറ്റിന്‍കര, കാട്ടാക്കട, നെടുമങ്ങാട്, വിതുര, കുളത്തൂപ്പുഴ, ആര്യങ്കാവ്, വെള്ളനാട്, വെള്ളറട, പൂവാര്‍, വിഴിഞ്ഞം, വെഞ്ഞാറമൂട്, ആറ്റിങ്ങല്‍, കണിയാപുരം, പാലോട് എന്നിവിടങ്ങളില്‍നിന്ന് രാവിലെ ആറിന് ഒ.പിയില്‍ എത്തിച്ചേരുന്ന വിധത്തിലാണ് സര്‍വിസുകള്‍ ക്രമീകരിക്കുക.
ഒ.പി യിലെ പരിശോധനക്കു ശേഷം തിരികെ പോകുന്നതിനായി രാവിലെ 11 മുതല്‍ ഉച്ചക്ക് ശേഷം മൂന്നുവരെ 15 മിനിറ്റ് ഇടവേളകളില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്ന് പാറശ്ശാല, നെയ്യാറ്റിന്‍കര, കാട്ടാക്കട, നെടുമങ്ങാട് എന്നീ പ്രദേശങ്ങളിലേക്ക് തിരികെ സര്‍വിസുകള്‍ ഉണ്ടായിരിക്കും. ഈസ്റ്റ് ഫോര്‍ട്ടില്‍നിന്ന് തമ്ബാനൂര്‍ ബസ് ടെര്‍മിനില്‍ കണക്ട് ചെയ്ത് മെഡിക്കല്‍ കോളജിലേക്ക് സര്‍വിസ് നടത്തും.
മെഡിക്കല്‍ കോളേജ് ഒ.പി കൗണ്ടറില്‍ സര്‍വിസുകള്‍ സംബന്ധിച്ച സമയവിവരപ്പട്ടിക സ്ഥാപിക്കുകയും ചെയ്യും. ഈ സര്‍വിസുകളില്‍ ഹോസ്പിറ്റല്‍ സര്‍വിസ് എന്ന പ്രത്യേകബോര്ഡും ഉണ്ടായിരിക്കും.
ഇതുവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പോകുന്നവര്‍ താമ്പാനൂരില്നിന്നോ കിഴക്കേക്കോട്ടയില്നിന്നോ ബസിറങ്ങിയാണ് പോയിരുന്നത്. അത് ഒഴിവാക്കാനാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കുളത്തൂപ്പുഴയില്‍ നിന്നും വരെ ഇനി മുതല്‍ മെഡിക്കല്‍ കോളജിലേക്ക് നേരിട്ട് സര്‍വിസ് ആരംഭിക്കുന്നത്.