മെഡിക്കൽ, എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി പ്രവേശനം ; അപേക്ഷയിലെ അപാകത പരിഹരിക്കാൻ അവസരം

7

2023-24 അധ്യയന വർഷത്തെ കേരള എൻജിനിയറിങ് /ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അപേക്ഷയോടൊപ്പം സമർപ്പിച്ച ഫോട്ടോ, ഒപ്പ്, നേറ്റിവിറ്റി, പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, നാഷണാലിറ്റി എന്നിവയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനും അപേക്ഷാ ഫീസ് അടയ്ക്കാനുണ്ടെങ്കിൽ അവ അടയ്ക്കുന്നതിനും അവസാനമായി അവസരം നൽകും.

വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റ് മുഖേന അപാകതകൾ പരിഹരിക്കാം. KEAM-2023 Candidate Portal എന്ന ലിങ്കിൽ അപേക്ഷാ നമ്പരും, പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുമ്പോൾ അപേക്ഷകന്റെ പ്രൊഫൈൽ പേജ് ലഭിക്കും. ന്യൂനതകൾ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ/സർട്ടിഫിക്കറ്റുകൾ/ഫോട്ടോ/ഒപ്പ് എന്നിവ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതും ഫീസ് അടയ്ക്കാനു ണ്ടെങ്കിൽ ഫീസ് അടയ്ക്കണം.

NO COMMENTS

LEAVE A REPLY