പശുവിറച്ചി പിടിച്ചു : ബിജെപി മീററ്റ് റോഡ് ഉപരോധിച്ചു

235

മീററ്റ് • റെയ്ഡില്‍ മീററ്റ് ജില്ലയിലെ ജാനി കലാ എന്ന ഗ്രാമത്തിലെ കൃഷിത്തോട്ടത്തില്‍ നിന്നു പശുവിറച്ചി പിടിച്ചെടുത്തു. ഇതേത്തുടര്‍ന്നു ബിജെപിയും ഹിന്ദു സംഘടനകളും മീററ്റ് – ഭാഗ്പെട് റോഡ് ഉപരോധിച്ചു.കൃഷിത്തോട്ടത്തില്‍ പശുവിനെ കൊല്ലുന്നതായി അറിഞ്ഞ് അധികൃതര്‍ റെയ്ഡിന് എത്തിയപ്പോള്‍ ഇറച്ചി കൊണ്ടുപോകാന്‍ കാത്തുനിന്നവര്‍ ഓടിയൊളിച്ചു. ഇവരുടെ വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇവരെ പിടികൂടാന്‍ രണ്ടു സംഘങ്ങള്‍ രൂപീകരിച്ചു വ്യാപകമായി തിരച്ചില്‍ നടത്തുന്നതായി അധികൃതര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY