ന്യൂഡല്‍ഹി: ജമ്മുകാഷ്മീരിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ചൈനയാണ് എന്ന ആരോപണവുമായി മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ആക്രമണത്തിനു പന്നില്‍ വിദേശ ശക്തികള്‍ക്ക് പങ്കുണ്ട് എന്നും മെഹബൂബ മുഫ്തി പറഞ്ഞു. ജമ്മുകാഷ്മീരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണിത്. ചൈനയും കാഷ്മീരില്‍ ഇടപെടല്‍ നടത്തുന്നുണ്ട്. ഇതു വഴി രാജ്യത്ത് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനാണ് ശത്രു ആഗ്രഹിക്കുന്നതെന്നും മെഹബൂബ ആരോപിച്ചു. എന്റെ രാജ്യത്തെ ജനങ്ങള്‍ക്കും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനും പ്രതിസന്ധി ഘട്ടങ്ങളില്‍ പിന്തുണച്ചതിന് നന്ദി പറയുകയാണെന്നും മെഹബൂബ കൂട്ടിച്ചേര്‍ത്തു.ആക്രമണത്തെ അപലപിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചുണ്ടായതില് സന്തോഷവതിയാണെന്നും അവര്‍ പറഞ്ഞു.