ജമ്മു കശ്മീര്‍ : മോദിയെ വിശ്വസിച്ചാണ് ജമ്മു കശ്മീരില്‍ സഖ്യം രൂപീകരിച്ചതെന്ന് മെഹബൂബ മുഫ്തി. ഒരു പാര്‍ട്ടിയുമായും ഇനി സഖ്യത്തിനില്ലെന്നും മുഫ്തി പറഞ്ഞു.ജമ്മു കശ്മീരില്‍ ബി.ജെ.പി-പി.ഡി.പി സഖ്യം അവസാനിപ്പിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മെഹബൂബ മുഫ്തി. പി.ഡി.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചതോടെ മുഖ്യമന്ത്രി സ്ഥാനം മെഹബൂബ മുഫ്തി രാജിവെച്ചിരുന്നു.