പിഡിപിയെ പിളര്‍ത്താന്‍ ശ്രമിച്ചാല്‍ കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് മെഹ്ബൂബ മുഫ്തി

189

ന്യൂഡല്‍ഹി : പിഡിപിയെ പിളര്‍ത്താന്‍ ശ്രമിച്ചാല്‍ കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. പിഡിപിയില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ നിലനിന്നിരുന്ന ചെറിയ പ്രശ്നങ്ങള്‍ പരിഹരിച്ചെന്നും ഇപ്പോള്‍ യാതൊരു പ്രശ്നവുമില്ലെന്നും അവര്‍ പറഞ്ഞു. പിഡിപിയെ തകര്‍ക്കാന്‍ ഡല്‍ഹിയില്‍നിന്നും ശ്രമമുണ്ടായാല്‍ അത് മറ്റൊരു സലാഹുദ്ദീനെയോ യാസിന്‍ മാലിക്കിനേയോ സ്യഷ്ടിക്കുന്നതിന് തുല്യമായിരിക്കുമെന്ന് മെഹ്ബൂബ മുഫ്തി കൂട്ടിച്ചേര്‍ത്തു.

NO COMMENTS