റിയാദ്: . മക്ക, മദീന റിയാദ്, എന്നീ നഗരങ്ങളില്‍ കര്‍ഫ്യു ( വ്യാഴാഴ്ച ) ഇന്ന് വൈകുന്നേരം മൂന്നിനാരംഭിക്കും. വൈകിട്ട് ഏഴു മുതല്‍ രാവിലെ ആറു വരെയായിരുന്നു നിലവിലെ സമയം. കര്‍ഫ്യു ലംഘനങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷയുണ്ടായിരിക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ സൗദി അറേബ്യയില്‍ ഉടനീളം പ്രഖ്യാപിക്കപ്പെട്ട ഭാഗിക കര്‍ഫ്യു തുടരുന്നത് .കൊറോണ വൈറസിന്റെ സാമൂഹ്യവ്യാപനം തടയാനുള്ള നടപടി ശക്തമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ തീരുമാനങ്ങള്‍.