മെല്‍ബണ്‍ : ഓസ്ട്രേലിയ-പാക്കിസ്താന്‍ ബോക്സിംഗ് ഡേ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം മഴ മൂലം നേരത്തെ അവസാനിപ്പിച്ചു. 50.5 -ഓവര്‍ മാത്രമാണ് അദ്യ ദിനം കളിനടന്നത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്താന്‍ കളി നിര്‍ത്തുന്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് എടുത്തിട്ടുണ്ട്. 66 റണ്‍സുമായി ഓപ്പണര്‍ അസ്ഹര്‍ അലിയും നാല് റണ്‍സോടെ ആസാദ് ഷെഫീക്കുമാണ് ക്രീസില്‍. സമി അസ്ലം (9), ബാബര്‍ അസം (23) യൂനീസ് ഖാന്‍ (21), മിസ്ബ ഉള്‍ ഹഖ് (11) എന്നിവരുടെ വിക്കറ്റുകളാണ് പാക്കിസ്താനു നഷ്ടമായത്. ജാക്സണ്‍ ബോഡ് രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കി. പരന്പരയിലെ ആദ്യ മത്സരം ജയിച്ച ഓസീസ് 1-0 ന് മുന്നിലാണ്.