കേരളത്തില്‍ തെരുവുനായ്ക്കളെ കൊന്നതിനെതിരെ ആഞ്ഞടിച്ച്‌ കേന്ദ്രമന്ത്രി മേനക ഗാന്ധി

223

ന്യൂഡല്‍ഹി • കേരളത്തില്‍ തെരുവുനായ്ക്കളെ കൊന്നതിനെതിരെ ആഞ്ഞടിച്ച്‌ കേന്ദ്രമന്ത്രി മേനക ഗാന്ധി. ദ് വീക്കിനു നല്‍കിയ അഭിമുഖത്തിലാണ് എറണാകുളം ജില്ലയില്‍ തെരുവുനായ്ക്കളെ പരസ്യമായി കൊന്നിട്ടു നടപടിയെടുക്കാഞ്ഞതിനു മേനക കേരളസര്‍ക്കാരിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്.പിറവം മുനിസിപ്പാലിറ്റിയിലെ കൗണ്‍സിലറും ഞാറയ്ക്കല്‍ പഞ്ചായത്ത് അംഗവും തെരുവുനായ്ക്കളെ കൊല്ലാന്‍ നേതൃത്വം നല്‍കിയിട്ടും കേരളത്തില്‍ പൊലീസോ സര്‍ക്കാരോ നടപടിയെടുക്കുന്നില്ല. ഈ പട്ടികളെ പിടിക്കാന്‍ ഒരു ബിസിനസുകാരന്‍ (കൊച്ചൗസേഫ് ചിറ്റിലപ്പള്ളി) പരസ്യമായി പണം കൊടുക്കുന്നു.കൗണ്‍സിലര്‍ സര്‍ക്കാരിനെ അനുസരിക്കേണ്ടതിനു പകരം ബിസിനസുകാരന്റെ വാക്കു കേള്‍ക്കുന്നു.സര്‍ക്കാര്‍ നടപടിയെടുക്കുന്നുമില്ല. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇതു നടക്കുകയില്ല – മേനക പറഞ്ഞു. അവിടെ നടന്ന കാര്യങ്ങള്‍ സംബന്ധിച്ചു താന്‍ വിവരം ശേഖരിച്ചിട്ടുണ്ടെന്നു മേനക പറഞ്ഞു.വളര്‍ത്തുനായ്ക്കളെവരെ മോഷ്ടിച്ചു കൊണ്ടുപോയി കൊന്നു. കൊല്ലപ്പെട്ട മൂന്നു നായ്ക്കള്‍ ഗര്‍ഭിണികളായിരുന്നു. ഗര്‍ഭിണികളായ സ്ത്രീകളോടും ഇവര്‍ ഈ നിലയില്‍ പെരുമാറുമോ? നായ്ക്കളെ വെറുക്കുന്ന ചില ബിസിനസുകാരാണു കേരളം നടത്തിക്കൊണ്ടുപോകുന്നത് എന്നതു ദുഃഖകരമാണ്. സംസ്ഥാന സര്‍ക്കാര്‍ നിസ്സഹായരായി നോക്കിനില്‍ക്കുകയാണ് മേനക കുറ്റപ്പെടുത്തി.

NO COMMENTS

LEAVE A REPLY