കായംകുളം:രാജ്യത്തിന്റെ പ്രധാനമന്ത്രി കേരളത്തെക്കുറിച്ച് പറയുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. സ്വാതന്ത്ര്യ സമര സേനാനി പുതുപ്പള്ളി രാഘവന്റെ ചരമവാർഷിക ദിനത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
രാജ്യം ഫാസിസിസത്തിന്റെ പിടിയിൽ അമർന്നിരിക്കുന്ന ഈ സമയത്ത് മതേതര ജനാധിപത്യ വിശ്വാസികൾ ഉറ്റുനോക്കുന്നത് കേരളത്തെയാണ്. ഈ സന്ദർഭത്തിലാണ് രാജ്യത്തിന്റെ വസ്തുതകൾ അറിയാതെ പ്രധാനമന്ത്രി വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പറയുന്നത്.
കേരളത്തിൽ സാഹോദര്യവും സമാധാനവും നിലനിൽക്കുന്നത് പുതുപ്പള്ളി രാഘവനെ പോലുള്ള കമ്മ്യൂണിസ്റ്റുകാരുടെ ത്യാഗോജ്വലമായ പോരാട്ടങ്ങളുടെ ഫലമായിട്ടാണന്നും മന്ത്രി കൂട്ടിച്ചേർത്തു.