കേരളത്തിന്‍റെ തീരപ്രദേശങ്ങളെ ബന്ധപ്പെടുത്തി തീരദേശ ഹരിത ഇടനാഴി നടപ്പാക്കും: ജെ. മേഴ്സിക്കുട്ടിയമ്മ

200

തിരുവനന്തപുരം: കേരളത്തിന്‍റെ തീരപ്രദേശങ്ങളെ ബന്ധപ്പെടുത്തി പതിനഞ്ചു മീറ്റര്‍ വീതിയില്‍ തിരുവനന്തപുരത്തെ കൊല്ലങ്കോട് മുതല്‍ കാസര്‍ഗോഡ് മഞ്ചേശ്വരംവരെ നീളുന്ന തീരദേശ ഹരിത ഇടനാഴി പദ്ധതി നടപ്പാക്കുമെന്ന് മത്സ്യബന്ധനവകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. നിയമസഭയില്‍ മത്സ്യബന്ധനവകുപ്പുമായി ബന്ധപ്പെട്ട ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. മഴക്കാല ദുരിത കടലോരങ്ങളുടെ സംരക്ഷണം, വികസനം, പരിപാലനം എന്നിവ ലക്ഷ്യമിട്ടാണു പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ചെലവിനായി 7881.40 കോടി രൂപ വേണ്ടി വരുമെന്നു മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇടനാഴി നടപ്പാക്കുന്നത്.

NO COMMENTS

LEAVE A REPLY