പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ചരിത്രം മാപ്പ് നല്‍കില്ലെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ.

154

തിരുവനന്തപുരം: വര്‍ഗീയ മതിലാണ് വനിതാ മതിലെന്ന ചെന്നിത്തലയുടെ പരാമര്‍ശം പരിഭ്രാന്തി കൊണ്ടാണെന്നും മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. വര്‍ണ അവര്‍ണ്ണ വേര്‍ത്തിരിവ് വനിതാ മതില്‍ ഉണ്ടാക്കുന്നു എന്ന് പറയുന്നത് തികച്ചും വിമര്‍ശനം മാത്രമാണെന്നും എന്‍എസ്‌എസ് ഉള്‍പ്പെടെ ഉള്ള എല്ലാ ജനങ്ങളും മതിലിന്റെ ഭാഗമായി മാറുമെന്നും എന്നാല്‍ വര്‍ഗീയ ശക്തികള്‍ ശ്വാസത്തിന്റെ മറപിടിച്ച്‌ സ്ത്രീകളെ അവഹേളിക്കുവാനാണ് ശ്രമം നടത്തുന്നതെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ കൂട്ടിച്ചേര്‍ത്തു. അതേസമയം തുല്യതയ്ക്ക് വേണ്ടിയാണ് വനിതാ മതിലെന്ന് എം മുകേഷ് എംഎല്‍എ പറഞ്ഞു. നാടിനെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ മാത്രമാണ് വനിതാമതിലിനെ എതിര്‍ക്കുന്നത്. ഒരു ചെറുവിഭാഗം മാത്രമാണ് മതിലിനെതിരെ എതിര്‍പ്പുമായി രംഗത്തുള്ളത്. സമൂഹത്തിലെ എല്ലാ വിഭാഗവും മതിലില്‍ പങ്കാളിയാകുമെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

NO COMMENTS