തൃശൂര്‍ : മഴക്കെടുതി നേരിടുന്നതിനുള്ള കേന്ദ്രം സഹായം അപര്യാപ്തമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. കേന്ദ്രസഹായ തുകയും മാനദണ്ഡങ്ങളും പരിഷ്‌കരിക്കണമെന്നും മന്ത്രി പറഞ്ഞു. വീടു തകര്‍ന്നവര്‍ക്ക് നാലു ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമ്പോള്‍ 95,000 രൂപ മാത്രമാണ് കേന്ദ്ര സഹായമെന്നും മന്ത്രി പറഞ്ഞു. കടല്‍ക്ഷോഭത്തിലുണ്ടായ നാശനഷ്ടങ്ങളെ പ്രകൃതി ദുരന്തമായി കാണാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും ഇതിന് ചട്ടങ്ങളില്‍ മാറ്റം വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.