തിരുവനന്തപുരം : മുനമ്പം തീരത്തു നിന്നും പോയ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് മൂന്നു മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തിലെ കപ്പല്‍ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. അപകടത്തെ തുടര്‍ന്നുള്ള കാര്യങ്ങള്‍ക്ക് എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കോസ്റ്റ് ഗാര്‍ഡ് സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. നേവിയുടെ സഹായവും ആവശ്യം വന്നാല്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അപകടത്തില്‍ 12 പേരെ രക്ഷപ്പെടുത്തി. മുനമ്ബത്ത് നിന്നുപോയ ഓഷ്യാന എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ടത് കുളച്ചല്‍ സ്വദേശികളാണ്. ഇടിച്ച കപ്പല്‍ ഏതാണെന്ന കാര്യത്തില്‍ പരിശോധന നടത്തി വരുന്നതേയുള്ളൂ.
അപകടത്തില്‍ ബോട്ട് പൂര്‍ണമായി തകര്‍ന്നു. കപ്പല്‍ ഇടിച്ചതോടെ ബോട്ടില്‍ ഉണ്ടായിരുന്ന തൊഴിലാളികള്‍ കടലിലേക്ക് തെറിച്ചു വീഴുകയായിരുന്നു. വടക്കന്‍ പറവൂര്‍ സ്വദേശിയും ബോട്ടില്‍ ഉണ്ടായിരുന്നു. തിരച്ചില്‍ ഇപ്പോഴും തുടര്‍ന്നുകൊ്ടിരിക്കുകയാണ്.