തിരുവനന്തപുരം : സിനിമയിലെ വനിതാ കൂട്ടായ്മ ഉന്നയിച്ച ആരോപണം വളരെയധികം ഗൗരവതരമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. സര്‍ക്കാര്‍ ഇരയ്ക്കൊപ്പം നില്‍ക്കുമെന്നും പ്രശ്നം ഡബ്ല്യൂസിസിയും അമ്മ സംഘടനയും ചേര്‍ന്ന് പരിഹരിക്കണമെന്നും മന്ത്രി പറഞ്ഞു.
കൂടാതെ മുകേഷിന് മാത്രമായി ഒരു നിയമം ഇല്ലെന്നും മന്ത്രി പറഞ്ഞു. സർക്കാർ ആരെയും സംരക്ഷിക്കില്ലെന്നും പരാതിക്കാർ നിയമപരമായി നീങ്ങിയാൽ അവർക്കൊപ്പം നിൽക്കുമെന്നും മേഴ്സിക്കുട്ടിയമ്മ കൂട്ടിച്ചേര്‍ത്തു.