കോഴിക്കോട്: കോഴിക്കോട് ഫിഷറീസ് ഹാര്‍ബറുകളില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ മിന്നല്‍ പരിശോധന. വെള്ളയില്‍, പുതിയാപ്പ ഫിഷറീസ് ഹാര്‍ബറുകളിലാണ് മന്ത്രി പരിശോധന നടത്തിയത്.രാവിലെ ഹാര്‍ബറിലെത്തിയ മന്ത്രിക്കു മുന്‍പില്‍ തൊഴലാളികള്‍വാര്‍ഫിന്റെ നീളം പോരാത്തതും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ തലത്തില്‍ ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. തുറമുഖങ്ങളുടെയും ഹാര്‍ബറുകളുടെയും വികസനത്തിന് സര്‍ക്കാര്‍ പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു.