തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റില്‍പെട്ട് കാണാതായവരുടെ എണ്ണത്തില്‍ വൈരുധ്യമില്ലെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കേന്ദ്രം പുറത്തുവിട്ടത് ഡിസംബര്‍ 20 വരെയുള്ള കണക്കുകളാണെന്നും മന്ത്രി പറഞ്ഞു. അതിനുശേഷം നിരവധി പേര്‍ മടങ്ങിവന്നു. ശ്രദ്ധ പിടിച്ചു പറ്റാന്‍ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഓഖി ദുരന്തത്തെ തുടര്‍ന്നു കേരളത്തില്‍ നിന്ന് 261 പേരെ കണ്ടെത്താനുണ്ടെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ലോക്സഭയെ അറിയിച്ചിരുന്നു. ദുരന്തത്തില്‍ 661 പേരെ കാണാതായിട്ടുണ്ടെന്നും ഇതില്‍ 261 പേര്‍ കേരളത്തില്‍നിന്നും 400 പേര്‍ തമിഴ്നാട്ടില്‍നിന്നുമാണ് കാണാതായിരിക്കുന്നതെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കിയിരുന്നു.