തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നേരിടുന്നതില്‍ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ തുറന്ന മനസ്സോടെ പരിശോധിക്കുമെന്ന്‍ ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ.
ദുരന്തം നേരിടുന്നതില്‍ സര്‍ക്കാരിന് വീഴ്ച ഇല്ലെന്ന് പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു. സംവിധാനങ്ങളുടെ അപര്യാപ്തത പ്രധാന പ്രശ്നമാണെന്നും ജെ.മേഴ്സിക്കുട്ടിയമ്മ ചൂണ്ടിക്കാട്ടി. മാത്രമല്ല, ഓഖി ദുരന്തമേഖല സന്ദര്‍ശിക്കവെ മന്ത്രിമാര്‍ക്കു നേരെയുണ്ടായ മല്‍സ്യതൊഴിലാളികളുടെ രോഷപ്രകടനം തങ്ങളോടുള്ള സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. അവരുടെ സ്വന്തമാണ് മന്ത്രിമാരെന്നും, തൊളിലാളികളുമായി വിരോധംവച്ചു പ്രവര്‍ത്തിക്കുന്ന സര്‍ക്കാരല്ല സംസ്ഥാനത്തുള്ളതെന്നും മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി.