മെരിറ്റോ നാഷണൽ -2021 ; പുരസ്കാരവിതരണവും കോളേജ് സബ് സെന്ററിന്റെ ഉദ്ഘാടനവും വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിർവഹിക്കും

635

തിരുവനന്തപുരം : മെരിറ്റോ നാഷണൽ -2021 – മണക്കാട് അമ്പലത്തറ നാഷണൽ കോളേജിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുരസ്കാരവിതരണവും എസ് ആർ സി കമ്യൂണിറ്റി കോളേജിൻ്റെ ഉദ്ഘാടനവും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഒക്ടോബർ 18 ( തിങ്കളാഴ്ച ) രാവിലെ 11 നു കോവിഡ് മാനദണ്ഡ ങ്ങൾ പാലിച്ചുകൊണ്ട് നിർവഹിക്കുമെന്ന് ​ പ്രിൻസിപ്പൽ ഡോ. എസ് എ. ഷാജഹാൻ അറിയിച്ചു

1995 മുതൽ ഉന്നത വിദ്യാഭ്യാസരംഗത്ത് ക്രിയാത്മകമായ സംഭാവന നൽകിക്കൊണ്ടിരിക്കുന്നതുമായ, നാഷണൽ കോളേജ് സിൽവർ ജൂബിലി വർഷത്തിലേക്ക് കടന്നിരിക്കുകയാണെന്നും. സയൻസ് വിഷയങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട്, കേരള സർവകലാശാല യുടെ അഫിലിയേഷനുള്ള 12 ബിരുദ കോഴ്സുകളും 4 ബിരുദാനന്തര കോഴ്സുകളുമാണ് കോളേജ് നടത്തി വരുന്നതെന്നും അദ്ദേഹം പറയുന്നു .

പ്രോഗ്രാം

പ്രാർത്ഥന – എൻ എസ് എസ് വോളണ്ടിയർമാർ

സ്വാഗതം – ഡോ.എസ്.എ ഷാജഹാൻ (പ്രിൻസിപ്പൽ)

അദ്ധ്യക്ഷ പ്രസംഗം – ഡോ. രാജശ്രീ എം. എസ്, (വൈസ് ചാൻസിലർ, എ പി ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി)

അവാർഡ് വിതരണവും ഉദ്ഘാടനവും ; ശ്രീ. വി. ശിവൻകുട്ടി (പൊതു വിദ്യാഭ്യാസ തൊഴിൽ
വകുപ്പ് മന്ത്രി)

മുഖ്യപ്രഭാഷണം : ഡോ. എം. വിജയൻ പിള്ള (സിൻഡിക്കേറ്റ് മെമ്പർ, യൂണിവേഴ്സിറ്റി ഓഫ് കേരള)

ആശംസകൾ

ശ്രീ. വി. എസ്. സുലോചനൻ(കൗൺസിലർ, തിരുവനന്തപുരം കോർപ്പറേഷൻ)
ശ്രീ. മുഹമ്മദ് ഇക്ബാൽ. ഐ.പി.എസ് (റിട്ട) ഡയറക്ടർ (അഡ്മിനിസ്ട്രേറ്റീവ്), മനാറുൽ ഹുദാ ട്രസ്റ്റ്)
ശ്രീ. റ്റി. ജയകുമാർ (വൈസ് പ്രസിഡന്റ് പി.റ്റി.എ)
ശ്രീ. ഷബീർ അഹമ്മദ്. എൻ (IQAC കോഡിനേറ്റർ)
ശ്രീമതി. ഡോ. എസ്. ശ്രീലേഖ (അക്കാഡമിക് കോഡിനേറ്റർ)

കൃതജ്ഞത ; ജസ്റ്റിൻ ഡാനിയേൽ ( വൈസ് പ്രിൻസിപ്പൽ )

ദേശീയഗാനം : കോളേജ് വിദ്യാർഥികൾ

പുരസ്കാരജേതാക്കൾ ; യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കൾ : നിമ്മി ജെ എസ് (1st Rank BSW), കാവ്യ ജി (1st Rank BA English), റാഷിദ എൻ(1st Rank BA Arabic), അനന്തകൃഷ്ണൻ യു (2nd Rank BSc Electronics), ലാവണ്യ ജെ എസ് (2nd Rank, IMB), ഗംഗ ഉണ്ണി എം(1st Rank Msc, Electronics), ബീഗം ഫാത്തിമ (3rd Rank, Msc Electronics), പാർവതി രാജൻ(3rd Rank, Msc Biochemistry)

കായികപുരസ്കാരജേതാക്കൾ : അശ്വിൻ കെ വി (S5 BA Eng), അമൽ എസ് എം(S2 B Com CA), ഷിജു പോൾ (S5 BSW), നിധിൻ ചന്ദ്രൻ(S2 BT), മുഹമ്മദ് ഇഹ്സാൻ (S2 BSW), അൻസാർ അഹമ്മദ്( S5 BBA), വിജോ വിലാസ്(S6 BT)

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിപുലമായ ആഘോഷപരിപാടികൾ ഒഴിവാക്കിയാണ് പ്രോഗ്രാമുകൾ സംഘടിപ്പിച്ചിരിക്കുന്നത്. എൻ എ എ സി (NAAC ) അക്രഡിറ്റേഷനിലേക്ക് കടന്നിരിക്കുന്ന നാഷണൽ കോളേജിൻ്റെ പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്ന ചടങ്ങുകൂടിയാണിത്.

1450 ലേറെ വിദ്യാർത്ഥികൾ വിവിധ കോഴ്സുകളിലായാണ് ഈ സ്ഥാപനത്തിൽ പഠിക്കുന്നത് . ഇന്ത്യയിലും മറ്റു വിദേശ രാജ്യങ്ങളിലുമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിവരുന്ന മനാറുൽ ഹുദാ ട്രസ്റ്റിനു കീഴിലാണ് നാഷണൽ കോളേജ് പ്രവർത്തിക്കുന്നത്.

NO COMMENTS