മാഡ്രിഡ്: സൂപ്പര്‍ താരം മെസ്സിയുടെ ഹാട്രിക്കിന്‍റെ മികവില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബാഴ്സയുടെ ജയം. മെസ്സിക്ക് പുറമേ നെയ്മറും ബാഴ്സയ്ക്കായി വലകുലുക്കി. മത്സരത്തിന്‍റെ തുടക്കം മുതല്‍ ആധികാരികമായി മുന്നേറിയ ബാഴ്സയ്ക്കായി 19-ാം മിനിറ്റില്‍ മെസ്സി ഗോള്‍ നേടി. പിന്നീട് ബാഴ്സ മാഞ്ചസ്റ്റര്‍ ഗോള്‍ മുഖത്തേക്ക് ആക്രമണങ്ങള്‍ അഴിച്ചുവിട്ടെങ്കിലും ആദ്യ പകുതിയില്‍ ലീഡ് ഉയര്‍ത്താനായില്ല. രണ്ടാം പകുതിയിലാണ് രണ്ടാം ഗോള്‍ പിറക്കുന്നത്. 61-ാം മിനിറ്റില്‍ മനോഹരമായൊരു മുന്നേറ്റത്തിലൂടെ മെസ്സി ബാഴ്സയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.രണ്ടാം ഗോള്‍ പിറന്ന് 8 മിനിറ്റുകള്‍ക്ക് ശേഷം 69-ാം മിനിറ്റില്‍ സുവാരസ് നല്‍കിയ പാസ് ഗോള്‍ വലയിലെത്തിച്ച് മെസ്സി തന്റെ ഹാട്രിക്ക് ഗോളും ബാഴ്സയുടെ മൂന്നാം ഗോളും സ്വന്തമാക്കി. മൂന്നാം ഗോളും ബാഴ്സ നേടിയതോടെ മാഞ്ചസ്റ്റര്‍ സിറ്റി പൂര്‍ണമായും തളര്‍ന്നു. മത്സരത്തിന്‍റെ 87-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി നെയ്മര്‍ നഷ്ടപ്പെടുത്തി. എന്നാല്‍ 89-ാം മിനിറ്റില്‍ ബാഴ്സയുടെ നാലാം ഗോള്‍ നേടി. നെയ്മര്‍ അതിന് പരിഹാരം ചെയ്തു.