ഓഗസ്റ്റ് ഒന്ന് മുതല്‍ ഓട്ടോറിക്ഷകളില്‍ മീറ്റര്‍ നിര്‍ബന്ധം; പരിശോധന ശക്തമാക്കി

214

പാലക്കാട് : ഓഗസ്റ്റ് ഒന്ന് മുതല്‍ മീറ്റര്‍ പ്രവര്‍ത്തിക്കാതെ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ കണ്ടെത്താന്‍ വ്യാപകമായി പരിശോധന നടത്തുന്നതിന്റെ ഭാഗമായി ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കായി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം ബോധവത്കരണ ക്ലാസ്സ് നടത്തി.

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെകര്‍ പി.എം അപ്പു ക്ലാസെടുത്തു. രാവിലെ അഞ്ച് മുതല്‍ രാത്രി 10 വരെ നഗരപരിധിയില്‍ മീറ്റര്‍ ചാര്‍ജും രാത്രി 10 മുതല്‍ രാവിലെ അഞ്ച് വരെ മീറ്ററില്‍ കാണുന്ന ചാര്‍ജും അതിന്റെ പകുതിയും ചേര്‍ന്ന തുകയാണ് വാടക നല്‍കേണ്ടത്.

നഗരപരിധിയില്‍ നിന്നും പഞ്ചായത്ത് പരിധിയിലേക്കു സര്‍വീസ് നടത്തുമ്പോള്‍ മീറ്ററിലെ തുകയും മിനിമം ചാര്‍ജ് ഒഴിച്ചുള്ള ചാര്‍ജിന്റെ പകുതിയുമാണ് വാടക നല്‍കേണ്ടതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ശിവകുമാര്‍ അറിയിച്ചു.

NO COMMENTS