കൊല്ലം : കരുനാഗപ്പള്ളിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളിയില്‍ ഹാര്‍ഡ് വെയര്‍ ഗോഡൗണില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശി മഹേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.