തിരുവനന്തപുരം• അമ്പലത്തറയിലെ മില്‍മ പ്ലാന്റില്‍ തീപിടിത്തം. പ്ലാന്റിലെ മാലിന്യ സംസ്കരണ യൂണിറ്റിനു സമീപമാണ് തീപിടിത്തമുണ്ടായത്. രണ്ടു മണിയോടെയായിരുന്നു സംഭവം. അഞ്ച് അഗ്നിശമനാ യൂണിറ്റുകള്‍ ചേര്‍ന്ന് ഏറെ പരിശ്രമിച്ചശേഷമാണ് തീയണയ്ക്കാനായത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.