പാലക്കാട്ട് മില്‍മ ബൂത്ത് കത്തി നശിച്ചു

232

പാലക്കാട് • ഹര്‍ത്താല്‍ ദിനത്തില്‍ രാവിലെ തുറന്നുപ്രവര്‍ത്തിച്ച മില്‍മ ബൂത്ത് ഉച്ചയോടെ കത്തി നശിച്ചു. ഇവിടെയുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. നഗരത്തിനു സമീപം മേലാമുറിയിലാണ് സംഭവം. അപകടത്തില്‍ ആളപായമില്ല. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മുക്കാല്‍ മണിക്കൂറോളം പരിശ്രമിച്ചാണു തീ കെടുത്തിയത്.പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടറുകളിലൊന്നിന്റെ ഭാഗം 15 മീറ്ററോളം ദൂരേക്കു തെറിച്ചു വീണു. വേലായുധന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് മില്‍മ ബൂത്ത്. രാവിലെ കട തുറന്ന് ഇയാള്‍ ചായ വില്‍പന നടത്തിയിരുന്നു. തുടര്‍ന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ ഭീഷണിപ്പെടുത്തിയതായി പറയുന്നു. കട കത്തിച്ചതാണോയെന്ന് സംശയമുണ്ട്.അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY