സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് 4 രൂപ വരെ വര്‍ദ്ധിപ്പിക്കാന്‍ മന്ത്രി തല അനുമതി

296

തിരുവനന്തപുരം:മില്‍മ പാല്‍വില കൂട്ടാന്‍ ധാരണ.എല്ലായിനം പാലിനും ലിറ്ററിന് നാല് രൂപ വീതം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.പാല്‍ വില കൂട്ടണമെന്ന മില്‍മയുടെ ശുപാര്‍ശ സര്‍ക്കാര്‍ മന്ത്രി തലത്തില്‍ അംഗീകരിച്ചു. കൂട്ടുന്ന വിലയായ 4ല്‍ 3.3 രൂപ കര്‍ഷകര്‍ക്കായിരിക്കും ലഭ്യമാവുക. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം പുറത്ത് വരും. വില വര്‍ദ്ധന പ്രാബല്യത്തില്‍ വരുമ്ബോള്‍ ലിറ്ററിന് 34എന്നത് 38 രൂപയിലേക്ക് ഉയരും. സാധാരണ ലഭ്യമാകുന്ന മഞ്ഞ കവര്‍ പാലിന് 500മില്ലി ലിറ്ററിന് 17ല്‍ നിന്നും 19 രൂപയായി ഉയരും. നീല കവറിന് 500 മില്ലി ലിറ്ററിന് 19 രൂപയില്‍ നിന്നും 21രൂപയായി ഉയരുകയും ചെയ്യും. മില്‍മയുടെ ഡറക്ടര്‍ ബോര്‍ഡ് യോഗം തുടരുകയാണ്. രൂക്ഷമായ പാല്‍ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് വില വര്‍ധന എന്ന തീരുമാനവുമായി ബോര്‍ഡ് മുന്നോട്ട് പോയത്.

NO COMMENTS

LEAVE A REPLY