തൃശൂര്‍∙ മില്‍മ ചെയര്‍മാന്‍ പിഎ ബാലന്‍ അന്തരിച്ചു. 73 വയസായിരുന്നു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: വാസന്തി ദേവി (റിട്ട. കെഎസ്‌എഫ്‌ഇ ഉദ്യോഗസ്ഥ), മക്കള്‍: രഞ്ജിത്ത് ബാലന്‍ (തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം), രശ്മി ഷാജി. മരുമക്കള്‍: ഷാജി ബാലകൃഷ്ണന്‍ (ദുബായ്), മഞ്ജു രഞ്ജിത്ത് (സിസ്റ്റം അനലിസ്റ്റ് യുഎസ്ടി ഗ്ലോബല്‍, ഇന്‍ഫോപാര്‍ക്ക്)