മന്ത്രി എ.കെ. ബാലന്‍ ഇന്ന് പാലക്കാട് ജില്ലയില്‍

156

പാലക്കാട് : പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക ക്ഷേമ, നിയമ, സാംസ്‌കാരിക പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഇന്ന് (ജൂലൈ 30) ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇന്ന് രാവിലെ 10 ന് പറളി സ്‌കൂള്‍ പുതിയ കെട്ടിടോദ്ഘാടനം, 11 ന് കാണിക്കുളം (മുണ്ടൂര്‍) കോ- ഓപ്പറേറ്റീവ് ബാങ്ക് പുതിയ കെട്ടിടോദ്ഘാടനം, ഉച്ചയ്ക്ക് 12 ന് കോങ്ങാട് – മുണ്ടൂര്‍ പ്രവാസി സഹകരണ സംഘം ഓഫീസ് ഉദ്ഘാടനം, വൈകീട്ട് 3.30 ന് കൂറ്റനാട് പ്രവാസി സഹകരണ സംഘം ബാങ്ക് ഉദ്ഘാടനം എന്നിവ നിര്‍വഹിക്കും. തുടര്‍ന്ന് വൈകീട്ട് 4.30 ന് തിരുമറ്റക്കോട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ നിര്‍മിച്ച കെയര്‍ഹോം വീടുകളുടെ താക്കോല്‍ കൈമാറല്‍ നിര്‍വഹിക്കും.

NO COMMENTS