തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ ഇടപാടിന് നിയമവകുപ്പിന്റെ അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രിയെ അപമാനിക്കാനാണ് പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ നീക്കമെന്നും . അടിസ്ഥാരഹിതമായ ആരോപണം ഉന്നയിച്ച് പ്രതിപക്ഷം കള്ളപ്രചാരണം നടത്തുകയാണെന്നും നിയമമന്ത്രി എ.കെ. ബാലന്. പറഞ്ഞു.
ഇടപാട് ഐടി വകുപ്പ് മാത്രം തീരുമാനിച്ചാല്‍ മതി. ഡാറ്റയുടെ പരിപൂര്‍ണ സുരക്ഷ ഐടി വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്. കരാറിന്റെ ഉത്തരവാദിത്തം ഐടി വകുപ്പിന് മാത്രമെന്നും നിയമമന്ത്രി പറഞ്ഞു. പരാതിയുണ്ടെങ്കില്‍ ആര്‍ക്കും കോടതിയെ സമീപിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ എല്ലാ കാര്യങ്ങളും നിയമവകുപ്പ് അറിയേണ്ടതില്ല. നിയമപ്രശ്നം ഉണ്ടെങ്കില്‍ മാത്രം നിയമവകുപ്പ് അറിഞ്ഞാല്‍ മതി. ഏതു വകുപ്പിനും അവരുടെ ഉത്തരവാദിത്തത്തില്‍ തീരുമാനമെടുക്കാമെന്നും മന്ത്രി പറഞ്ഞു.