ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു .

24

കോഴിക്കോട് : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു. ആശുപത്രി വികസനത്തിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരങ്ങള്‍ക്കു പകരം തൈകള്‍ വെച്ചുപിടിപ്പിച്ചു കൊണ്ട് ചേവായൂര്‍ ഗവ.ത്വക്ക് രോഗ ആശുപത്രി അങ്കണത്തിലാണ് ഇന്ന് രാവിലെ 10 മണിക്ക് മന്ത്രി ഉദ്ഘാടനം ഉദ്ഘാടനം നിർവഹിച്ചത് . ചകിരി നാരില്‍ നിര്‍മ്മിച്ച റൂട്ട് തൈകളുടെ വിതരണ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.

പരിസ്ഥി ദിനം മുതല്‍ വനമഹോത്സവമായി ആചരിക്കുന്ന ജൂലൈ 1 മുതല്‍ 7 വരെയുള്ള കാലയളവില്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സാമുദായിക രാഷ്ട്രീയ യുവജന സംഘടനകളുടെയും ഇതര വകുപ്പുകളുടെയും സഹായത്തോടെ അരക്കോടി വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ വൃക്ഷാവരണം വര്‍ദ്ധിപ്പിക്കാനാണ് വനം വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി പൂമരങ്ങളുടെയും തണല്‍-ഔഷധ-ഫല വൃക്ഷങ്ങളുടെയും തൈകള്‍ വനം വകുപ്പിന്റെ സാമൂഹ്യ വനവത്ക്കരണ വിഭാഗം ഉദ്പാദിപ്പിച്ചിട്ടുണ്ട്.

കോവിഡ് കാലത്തും പരിസ്ഥിതി സംരക്ഷണത്തിന്റ പ്രാധാന്യം ജനങ്ങളിലെത്തിക്കാനും ജനങ്ങളുടെ സഹകരണ ത്തോടെ വൃക്ഷാവരണം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള പരിപാടിയില്‍ എം. കെ രാഘവന്‍ എംപി, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎ‍ല്‍എ, ജില്ലാ കലക്ടര്‍ സാംബശിവ റാവു, ജില്ലാ പൊലീസ് മേധാവി എ.വി ജോര്‍ജ്, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജെ.ദേവപ്രസാദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജയശ്രീ വി., കൗണ്‍സിലര്‍ ഡോ.പി.എന്‍.അജിത തുടങ്ങിയവര്‍ പങ്കെടുത്തു.

കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു . ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ബൃഹദ് പദ്ധതികളാണ് വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്നത്. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.കെ.കേശവന്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി.അഡീ.പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍ വേറ്റര്‍ ഇ.പ്രദീപ്കുമാര്‍ സ്വാഗതവും ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി.സാജന്‍ നന്ദിയും പറഞ്ഞു.

NO COMMENTS