കാസര്‍ഗോഡ്: കര്‍ണാടക ബണ്ട്വാള്‍ സ്വദേശി പാത്തുഞ്ഞിയാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. കാസര്‍ഗോഡ് ഉദ്യോവറിലുള്ള മകള്‍ക്കൊപ്പമാണ് പാത്തുഞ്ഞി താമസിച്ചിരുന്നത്. അത്യാസന്ന നിലയില്‍ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ദേശിയ പാതയില്‍ തലപ്പാടിയില്‍ വച്ച് കര്‍ണാടക പോലീസ് തടഞ്ഞത്.
പിന്നീട് കാസര്‍ഗോഡുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.കര്‍ണാടകം അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് പാത്തുഞ്ഞിക്ക് ചികിത്സ ലഭിക്കാതെ മരണപ്പെട്ടത് വേദനാ ജനകമാണെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് അറിയിച്ചു.
രോഗികളുടെ ജീവന് രക്ഷിക്കാന്‍ പോലും സാധിക്കുന്നില്ലെന്ന് പറഞ്ഞ മന്ത്രി ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുമെന്നാണ് കരുതുന്നതെന്നും കൂട്ടിച്ചേര്‍ത്തു.