കാ​സ​ര്‍​ഗോ​ഡ് കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടി​യേ​ക്കാ​മെ​ന്ന് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍

51

കാ​സ​ര്‍​ഗോ​ഡ്: ചെ​ങ്ക​ള​പാ​ഞ്ചാ​യ​ത്തി​ലെ പീ​ലാം​ക​ട്ട​യി​ല്‍ ജൂ​ലൈ 17ന് ​ന​ട​ന്ന വി​വാ​ഹ​സ​ത്ക്കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത വ​ധൂ​വരന്മാർ ഉ​ള്‍​പ്പെ​ടെ 43 പേ​ര്‍​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.ഇക്കാരണത്താൽ തന്നെ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​നി​യും കൂ​ടി​യേ​ക്കാ​മെ​ന്നാണ് റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍. പറയുന്നത്

പൊ​തു​പ​രി​പാ​ടി​ക​ള്‍ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്ത​ണം. ചെ​ങ്ക​ള​യി​ല്‍ ചി​ല​യി​ട​ങ്ങ​ലി​ല്‍ ചി​ല​ര്‍ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​കാ​ന്‍ മ​ടി​ക്കു​ന്നു​ണ്ട്. അ​ത് പ​രി​ശോ​ധി​ക്കും. ജി​ല്ലാ​ഭ​ര​ണ​കൂ​ടം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. അ​ന്‍​പ​തി​ല​ധി​കം പേ​രെ പ​ങ്കെ​ടു​പ്പി​ച്ച്‌ വി​വാ​ഹ​സ​ല്‍​ക്കാ​രം ന​ട​ത്തി​യ വ​ധു​വി​ന്‍റെ അ​ച്ഛ​നെ​തി​രെ പ​ക​ര്‍​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

കാ​സ​ര്‍​ഗോ​ഡ് ചെ​ങ്ക​ള​യി​ല്‍ നി​ല​വി​ല്‍ ഇ​വി​ടെ കോ​വി​ഡ് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണ്. പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തും. പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം- മ​ന്ത്രി പ​റ​ഞ്ഞു.

NO COMMENTS