വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തില്‍ അടൂര്‍ പ്രകാശ് എം.പിക്കെതിരെ ഗുരുതര ആരോപണവുമായി മന്ത്രി ഇ.പി ജയരാജന്‍.

33

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തില്‍ അടൂര്‍ പ്രകാശ് എം.പിക്കെതിരെ ഗുരുതര ആരോപണ വുമായി മന്ത്രി ഇ.പി ജയരാജന്‍. സംഭവമുണ്ടായ ശേഷം കൊലയാളികള്‍ ഈ വിവരം അറിയിക്കുന്നത് അടൂര്‍ പ്രകാശിനെയാണെന്നാണ് മന്ത്രിയുടെ ആരോപണം.

ലക്ഷ്യം നിര്‍വഹിച്ചുവെന്നാണ് അവര്‍ അടൂര്‍ പ്രകാശിന് കൊടുത്ത സന്ദേശം. ഇതാണോ കോണ്‍ഗ്രസ് കൈകാര്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. അറസ്റ്റിലായ എല്ലാവരും കോണ്‍ഗ്രസുകാരാണ്. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ്. അപ്പോള്‍ ഇതിന്റെ പിന്നില്‍ ശക്തമായ ഗൂഢാലോചന നടക്കുന്നുണ്ട്. വലിയ ആസൂത്രണം നടക്കുകയാണ്. അങ്ങനെയുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എല്ലാ ജില്ലയിലും അവര്‍ ഇത്തരം കൊലപാതക സംഘങ്ങളെ ഉണ്ടാക്കിയിട്ടുണ്ട് ” എന്നും ജയരാജന്‍ ആരോപിച്ചു.

“പക്കാ ക്രിമിനലുകളെ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് പണ്ടേ ശീലിച്ചതാണ്. തിരുവോണനാളില്‍ ചോരപ്പൂക്കളം സൃഷ്ടിക്കുക. അക്രമികളെ സംരക്ഷിക്കുക. ഈ നിലപാട് സമാധാനം ഉണ്ടാക്കുന്നതല്ല. ജനങ്ങള്‍ പ്രതികരിക്കണം. ജനസേവനം മാത്രം കൈമുതലാക്കി എല്ലാവരേയും സഹായിക്കുന്ന രണ്ട് ചെറുപ്പക്കാരെയാണ് വെട്ടിക്കൊന്നത്. നാട് ക്ഷോഭിക്കും. അപ്പോള്‍ ഈ അക്രമികള്‍ക്ക് നേരെ തിരിച്ചടിക്കും” എന്നും ജയരാജന്‍ വ്യക്തമാക്കി.

NO COMMENTS