കാസര്‍കോട് : സംസ്ഥാന എക്‌സൈസ് വകുപ്പിന്റെയും വിമുക്തി ലഹരി വര്‍ജ്ജന മിഷന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പി ക്കുന്ന 90 ദിന തീവ്രയജ്ഞ ബോധവല്‍കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. നാളത്തെ കേരളം ലഹരി മുക്ത നവകേരളം എന്ന സന്ദേശം ഉയര്‍ത്തി പിടിച്ചുകൊണ്ടാണ് നവംബര്‍ ഒന്നുമുതല്‍ 2020 ജനുവരി 30 വരെയാണ് തീവ്രയജ്ഞ ബോധവല്‍കരണ പരിപാടി സംഘടിപ്പിക്കുന്നത്.
മദ്യം,മയക്ക് മരുന്ന്,ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവയുടെ ഉപയോഗത്തില്‍ നിന്നും യുവതലമുറയെ രക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് മന്ത്രി പറഞ്ഞു.പുതുതലമുറയുടെ കൈകളിലാണ് ഈ രാജ്യത്തിന്റെ ഭാവി നിലകൊള്ളുന്നത്.ലഹരിക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് മടക്കികൊണ്ടു വരാന്‍ സര്‍ക്കാര്‍തലത്തില്‍ ലഹരി വിമോചന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
നീലേശ്വരം ശ്രീവത്സം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ലഘുലേഖ പ്രകാശനം ചെയ്തു.എ എസ് പി പി ബി പ്രശോഭ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വിമുക്തി മിഷന്‍ ജില്ലാ മാനേജര്‍ ടി കെ അഷ്‌റഫ് പദ്ധതി വിശദീകരിച്ചു.
സബ്കളക്ടര്‍ അരുണ്‍ കെ വിജയന്‍,നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രെഫസര്‍ കെ പി ജയരാജന്‍, കൗണ്‍ സിലര്‍മാരായ സി മാധവി,പി ഭാര്‍ഗവി, പി കെ രതീഷ്,നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ജമാല്‍ അഹമ്മദ്, ജില്ലാ റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി എം പത്മാക്ഷന്‍,വി.വി പ്രസന്നകുമാര്‍,എം അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
കാസര്‍കോട് ഡെപ്യൂട്ടി എക്‌സസൈസ് കമ്മീഷ്ണര്‍ മാത്യൂ കുര്യന്‍ സ്വാഗതവും കാസര്‍കോട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷ്ണര്‍ വിനോദ് ബി നായര്‍ നന്ദിയും പറഞ്ഞു.പ്രസിദ്ധ മജീഷ്യന്‍ സുധീര്‍ മാടക്കത്തിന്റെ ലഹരി വിരുദ്ധ മാജിക് ഷോയും കാലിച്ചാനടുക്കം എസ് എന്‍ ഡി പി കോളെജിലെ വിദ്യാര്‍ത്ഥികള്‍ അവതിപ്പിച്ച ലഹരി വിരുദ്ധ നാടകവും അരങ്ങേറി.
90 ദിന തീവ്രയജ്ഞ ബോധവല്‍കരണ പരിപാടിയുടെ പ്രചരണത്തിന്റെ ഭാഗമായി എക്‌സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ശ്രീവത്സം ഓഡിറ്റോറിയം പരിസരത്ത് ബൈക്ക് റാലിയും സംഘടിപ്പിച്ചു.