കാസര്‍കോട് : മില്‍മ മലബാര്‍ മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന്റെ 30-ാം വാര്‍ഷികാഘോഷവും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പ്രഖ്യാപിച്ച നൂതന പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനവും റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു . കര്‍ഷകരുടെ ക്ഷേമത്തിന് ഊന്നല്‍ നല്കിയുള്ള കര്‍ഷക ക്ഷേമ ബോര്‍ഡ് നിലവില്‍ വരുന്ന ആദ്യ സംസ്ഥാനമായി കേരളം ഉടന്‍ മാറുമെന്ന് മന്ത്രി പറഞ്ഞു.
കേരളം പാലുത്പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ പോകുകയാണ്.നിലവില്‍ കേരളത്തിന് ആവശ്യമായ പാലിന്റെ 90 ശതമാനം സംസ്ഥാനത്തിനകത്ത് തന്നെ ഉത്പാദിക്കാന്‍ കഴിയുന്നുണ്ട്.കാസര്‍കോട് ജില്ലയില്‍ നിന്നും മാത്രം പ്രതിദിനം 70,000 ലിറ്റര്‍ പാല്‍ 141 ക്ഷീര സംഘങ്ങള്‍ വഴി സംഭരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി മെമ്പര്‍ കെ എസ് മണി ആമുഖ പ്രഭാഷണം നടത്തി. അഞ്ച് ലക്ഷം രൂപയുടെ മില്‍മ ഭവന നിധി ബങ്കളം സംഘത്തിലെ കമലാക്ഷിക്ക് മന്ത്രി കൈമാറി.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ഓഹരി സര്‍ട്ടിഫിക്കറ്റും ഡിവിഡന്റും വിതരണം ചെയ്തു.അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ദാമോദരന്‍ ക്ഷീര സമാശ്വാസ വിതരണം നടത്തി.
കാസര്‍കോട് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ ഷാന്റി അബ്രാഹാം ക്ഷീരസംഘങ്ങള്‍ക്കുള്ള ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. റിവോള്‍വിങ് ഫണ്ട് വിതരണം മലബാര്‍ മില്‍മ മാനേജിങ് ഡയറക്ടര്‍ കെ എം വിജയകുമാര്‍ നിര്‍വഹിച്ചു.ഉയര്‍ന്ന ഗുണ നിലവാരമുള്ള പാല്‍ ഉദ്പാദിപ്പിച്ച കര്‍ഷര്‍ക്കുള്ള പ്രോത്സാഹന സഹായ വിതരണം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി മെമ്പര്‍ കെ എസ് മണിയും നിര്‍വഹിച്ചു.എം ആര്‍ ഡി എഫ് ചാരിറ്റി ധനസഹായ വിതരണം മില്‍മ മലബാര്‍ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ യൂസഫ് കോറോത്തും വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം എം ആര്‍ ഡി എഫ് സിഇഒ ജോര്‍ജ്ജ്കുട്ടിയും നര്‍വഹിച്ചു
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം പി ഓമന,കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍മാരായ എച്ച് ആര്‍ ശ്രീധരന്‍,ഗംഗാ രാധാകൃഷ്ണന്‍,അജാനൂര്‍ ഗ്രാമപഞ്ചായത്ത് അംഗം പി പത്മനാഭന്‍, അഡ്വ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍,അഡ്വ കെ ശ്രീകാന്ത്,എ വി രാമകൃഷ്ണന്‍, ഐ എസ് അനില്‍കുമാര്‍,ഡോ. വി പി പി മുസ്തഫ,പി ജി ദേവ്,ടി വി കരിയന്‍,മാമുനി വിജയന്‍,സി എസ് പ്രദീപ് കുമാര്‍, പി ആര്‍ ബാലകൃഷ്ണന്‍,ജെസി ടോം എന്നിവര്‍ സംസാരിച്ചു.