കോഴി മുട്ടയിലും കോഴിയിറച്ചിലും കേരളത്തിന്റെസ്വയംപര്യാപ്തത ലക്ഷ്യം-മന്ത്രി കെ.രാജു

116

കാസർകോട്: കോഴി മുട്ടയിലും കോഴിയിറ ച്ചിയിലും കേരളത്തിന്റെ സ്വയം പര്യാപ്തത ലക്ഷ്യം-മന്ത്രി കെ.രാജു പാലുല്‍പാദന മേഖലയില്‍ കേരളം സ്വയം പര്യാപ്തതയിലേക്ക് കുതിക്കുന്ന പോലെ കോഴി മുട്ടയിലും കോഴിയിറച്ചിയിലും കേരളം സ്വയംപര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു.

ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ബിരിക്ക്ുളം കൂടോലില്‍ മലബാര്‍ മീറ്റ്- സാദിയ അഢീഷ്ണല്‍ പ്രൊഡക്ഷന്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ശാസ്ത്രീയമായ രീതിയില്‍ ഇറച്ചി കോഴി സംസ്‌കരണം നടത്തുകയും അതില്‍ നിന്നുണ്ടാകുന്ന കോഴി മാലിന്യം അത്യാധുനിക രീതിയില്‍ സംസ്‌കരിക്കുകയും ചെയ്യുന്ന രീതിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നതെന്നും അതിനാല്‍ മാലിന്യ പ്രശ്നം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

റവന്യു ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു ,പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എ.വിധുബാല, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.സുധാകരന്‍, മുന്‍ എം. എല്‍ എ എം കുമാരന്‍,ബ്രഹ്മഗിരി ചെയര്‍മാന്‍ മുന്‍ എം എല്‍ എ പി. കൃഷ്ണ പ്രസാദ്,അബ്ദുള്‍ സലാം,മുഹമ്മദ് മൂസ ബ്രഹ്മഗിരി സി ഇഒ പി.എസ്് ബാബുരാജ് ,സുജാത ടി ആര്‍, അനു സ്‌കറിയ ബ്രഹ്മഗിരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാധാ വിജയന്‍, മറ്റ് ജപ്രതിനിധികള്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

NO COMMENTS