തിരുവനന്തപുരം : വിദ്യാഭ്യാസ രംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അദ്ധ്യാപകരും സ്കൂള്‍ അധികൃതരും സന്നദ്ധരാകണമെന്ന് വനം മന്ത്രി കെ.രാജു പറഞ്ഞു. കേരള റെക്കഗ്നൈസ്ഡ് സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന് സംസ്ഥാന സമ്മേളനം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എന്‍ജിനിയേഴ്സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷന് പ്രസിഡന്റ് ഡോ. വി.കെ. ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷന് പ്രസിഡന്റ് ഫാദര്‍ സോളമന്, വര്‍ക്കിംഗ് പ്രസിഡന്റ് പി.കെ.മുഹമ്മദ് ഹാജി, വൈസ് പ്രസിഡന്റ് ടി.സത്താര്‍ ഹാജി, പി.കുഞ്ഞിമൊയ്ദീന് മാസ്റ്റര്‍, സെക്രട്ടറി മുജീബ് പൂലക്കല്‍, ആര്.എം.ബഷീര്‍, എന്‍.പി.സജീവന്, കെ.ജി. ഗിരീശന് എന്നിവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ഡോ .കെ.കെ. ഷാജഹാന് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് നടന്ന പരിശീലന പരിപാടിയില്‍ അലക്സാണ്ടര്‍ ജേക്കബ് ക്ലാസെടുത്തു.