തിരുവനന്തപുരം : മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാന നഗരത്തില്‍ നടന്ന സമരങ്ങളില്‍ പങ്കെടുത്ത 3,000 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. കഴിഞ്ഞ എട്ട് ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്ത വിവിധ സംഘടനകളുടെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കന്റോണ്‍മെന്റ് പോലീസ് കേസ് ചാര്‍ജ് ചെയ്തിട്ടുള്ളത് . സമരവുമായി ബന്ധപ്പെട്ട് 25 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് .